Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.D. Satheesan

ഖേ​ൽ​ക്ക​റി​ന്‍റെ നി​യ​മ​നം; രാ​ഹു​ൽ മൗ​നം വെ​ടി​യ​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്ന ര​ത്ത​ൻ ഖേ​ൽ​ക്ക​റെ നി​യ​മി​ച്ച​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. വി​ഷ​യ​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കാ​പ​ട്യം തു​റ​ന്നു കാ​ട്ട​പ്പെ​ട്ടു. ബം​ഗാ​ളി​ലെ നി​യ​മ​ന​ത്തെ വി​മ​ർ​ശി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്ക് കേ​ര​ള​ത്തി​ലെ നി​യ​മ​ന​ത്തി​ൽ മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. ര​ത്ത​ൻ ഖേ​ൽ​ക്ക​റു​ടേ​ത് സീ​നി​യോ​റി​റ്റി മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്നു​ള്ള നി​യ​മ​ന​മാ​ണെ​ന്നും ബി​ജെ​പി വ​ക്താ​വ് വി​മ​ർ​ശി​ച്ചു.

വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ കേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​വ​ധി ദി​ന​ത്തി​ൽ ത​ന്നെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്.

Kerala

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​ഡ്വ. വി.​ഡി. സ​തീ​ശ​ന്...; സ്വ​ന്തം വീ​ട്ടി​ല്‍ ഫ്ല​ക്സ് വ​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍

കൊ​ച്ചി: വി.​ഡി. സ​തീ​ശ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച് സ്വ​ന്തം വീ​ട്ടി​ല്‍ കൂ​റ്റ​ന്‍ ഫ്ല​ക്സ് ബോ​ർ​ഡ് വ​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍. ബാ​ബു ആ​ന്‍റ​ണി എ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ് ക​ട​വ​ന്ത്ര​യ്ക്ക് സ​മീ​പം ഗാ​ന്ധി​ന​ഗ​റി​ലു​ള്ള ത​ന്‍റെ വീ​ടി​ന് മു​ന്നി​ൻ സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് വ​ച്ച​ത്.

ടീം ​യു​ഡി​എ​ഫ് ക്യാ​പ്റ്റ​ന്‍ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​ഡ്വ. വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യു​ള്ള ഫ്ല​ക്സ് ആ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള ഫ്ല​ക്സു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ക​യാ​ണ്.

മൂ​വാ​റ്റു​പു​ഴ​യി​ലും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന ഫ്ല​ക്സ് ബോ​ര്‍​ഡ് എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കി​ഴ​ക്കേ​ക്ക​ര മ​ണി​യം​കു​ളം ക​വ​ല​യി​ല്‍ എ​ത്തി​യ ഫ്ല​ക്സ് പി​ന്നീ​ട് നീ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ആ​ലു​വ യു​സി കോ​ള​ജി​ന് മു​ന്നി​ല്‍ വി.​ഡി​യെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് എ​ത്തി​യി​രു​ന്നു.

സ​തീ​ശ​നെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​കൂ​ലി​ച്ചു കൊ​ണ്ടു​ള്ള ഫ്ല​ക്സു​ക​ൾ വീ​ണ്ടും എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു വി.​ഡി​ക്ക് എ​തി​രെ​യു​ള്ള ഫ്‌​ള​ക്‌​സു​ക​ള്‍.

പി​ആ​ര്‍ വ​ര്‍​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ ര​മേ​ശ്ജി​യെ പോ​ലെ​യു​ള്ള സീ​നി​യ​ര്‍ നേ​താ​ക്ക​ളെ താ​റ​ടി​ച്ച് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള സ​തീ​ശ​ന്‍റെ വ്യാ​മോ​ഹം വി​ല​പ്പോ​കി​ല്ല എ​ന്ന ഫ്ല​ക്സും വി.​ഡി. സ​തീ​ശ​ന്‍റെ പി​ആ​ര്‍ പ​ണി അ​വ​സാ​നി​പ്പി​ക്കു​ക, കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു​കൊ​ള്ളും എ​ന്ന പോ​സ്റ്റ​റു​മാ​യി​രു​ന്നു വി.​ഡി​ക്കെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Kerala

യു​ഡി​എ​ഫ് ത​രം​ഗം; നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണെ​ന്നും നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ർ​ക്കാ​രി​നെ​തി​രാ​യ ശ​ക്ത​മാ​യ ജ​ന​വി​കാ​രം വോ​ട്ടാ​യി മാ​റു​മെ​ന്നും ഒ​രു ഡ​സ​നോ​ളം മ​ന്ത്രി​മാ​ർ ഇ​ത്ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു. പ​റ​വൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ക​ട​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തും. കാ​സ​ർ​കോ​ട് മു​ത​ൽ വോ​ട്ടെ​ണ്ണി എ​റ​ണാ​കു​ള​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മു​ണ്ടാ​കും. 30 വ​ർ​ഷ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത് വ​ലി​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ജ​ന​ങ്ങ​ളോ​ട് ഒ​പ്പ​മാ​കും കോ​ണ്‍​ഗ്ര​സ്, ഇ​രു​മ്പുമറ​ ഇല്ലാ​തെ​യാ​കും യു​ഡി​എ​ഫ് ഭ​ര​ണം: വി.ഡി. സതീശൻ

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ ഇ​​​രു​​​ന്പു​​​മ​​​റ​​​യി​​​ല്ലാ​​​തെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടി​​​ട​​​പെ​​​ടു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രു​​​മാ​​​കും കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ക​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന് തു​​​റ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു​​​ണ്ടാ​​​കു​​​ക. ഏ​​​തു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യാ​​​ലും ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കും. ആ​​​ർ. ശ​​​ങ്ക​​​ർ മു​​​ത​​​ലു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി വ​​​ലി​​​യ മാ​​​തൃ​​​ക​​​യാ​​​യി​​​രു​​​ന്നു. ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എ​​​ക്കാ​​​ല​​​വും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ല്ലോ. എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ ലാ​​​ളി​​​ത്യം എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​വു​​​ള്ള​​​താ​​​ണ​​​ല്ലോ. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​വ​​​രെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ.

ഒ​​​രു കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ല്ലാ​​​ത്ത അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ചു. അ​​​തെ​​​ല്ലാം പി​​​ന്നീ​​​ട് ചീ​​​റ്റി​​​പ്പോ​​​യി. ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ന്ന മു​​​ൻ കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ ​​​ന​​​യം ത​​​ന്നെ​​​യാ​​​കും ഇ​​​നി വ​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും ‘ദീ​​​പി​​​ക’യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്കി​​​ട്ട പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കാ​​​ൻ സ​​​മ​​​യം നീ​​​ക്കി​​​വ​​​ച്ച​​​ത്.

» മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ രൂ​​​പ​​​പ്പെ​​​ട്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ങ്ങ് ത​​​ന്നെ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ല്ലോ. എ​​​ന്താ​​​ണ് ആ ​​​ധാ​​​ര​​​ണ?

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും ചെ​​​യ്ത​​​തു പോ​​​ലെ​​​യു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലും രൂ​​​പ​​​പ്പെ​​​ട്ട​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ടി​​​പി​​​ടി കൂ​​​ടാ​​​നി​​​ല്ല. ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ച രീ​​​തി​​​യാ​​​ണ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​വി​​​ടെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ക. ഇ​​​താ​​​ണ് ആ ​​​ധാ​​​ര​​​ണ.

» സീ​​​റ്റു വി​​​ഭ​​​ജ​​​ന​​​ത്തി​​​ലെ ത​​​ർ​​​ക്കം ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മോ?

എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഞ​​​ങ്ങ​​​ള​​​ല്ല. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന് 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ച്ച ച​​​രി​​​ത്രം ഇ​​​തി​​​നു മു​​​ൻ​​​പു കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ‍? ഇ​​​ത്ത​​​വ​​​ണ ഒ​​​രു ത​​​ർ​​​ക്ക​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ച്ച​​​ത്. ചി​​​ല ടി​​​വി ചാ​​​ന​​​ലു​​​ക​​​ൾ ചെ​​​റി​​​യ ചി​​​ല അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ളെ പ​​​ർ​​​വ​​​തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാമ​​​റി​​​യാം.

» തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്ത് ബി​​​ജെ​​​പി- സി​​​പി​​​എം ഡീ​​​ൽ മാ​​​ത്ര​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യി കേ​​​ൾ​​​ക്കു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​ഞ്ചു ജ​​​ന​​​ക്ഷേ​​​മ ഗാ​​​ര​​​ന്‍റി​​​ക​​​ൾ പോ​​​ലും പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധ​​​മാ​​​യി കാ​​​ണു​​​ന്നി​​​ല്ല?

ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എം- ബി​​​ജെ​​​പി വോ​​​ട്ട് ഡീ​​​ൽ ന​​​ട​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ഞ്ചു ഗാ​​​ര​​​ന്‍റി​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധം. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ലും സു​​​പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. രാ​​​ജ്യ​​​ത്തെ ന​​​ന്പ​​​ർ വ​​​ണ്‍ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മാ​​​റ്റു​​​ക​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ല​​​ക്ഷ്യം. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ഏ​​​തെ​​​ല്ലാം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ത​​​ക​​​ർ​​​ന്നോ അ​​​വി​​​ടെ​​​യെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​യ കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ൻ ഹെ​​​ൽ​​​ത്ത് കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​പ്പാ​​​ക്കി. ഈ ​​​ആ​​​രോ​​​ഗ്യ രേ​​​ഖ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ആ​​​രോ​​​ഗ്യ കേ​​​ര​​​ള​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​കും. ഇ​​​തു​​​പോ​​​ലെ ഒ​​​ട്ടേ​​​റെ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ദ്ധ​​​തി രേ​​​ഖ​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

» ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​മാ​​​കി​​​ല്ലേ? യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ അ​​​ന്വേ​​​ഷ​​​ണം ഏ​​​തു​​​ ത​​​ര​​​ത്തി​​​ൽ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കും‍?

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണ വി​​​ഷ​​​യം ത​​​ന്നെ​​​യാ​​​ണ്. ചി​​​ല ഉ​​​ന്ന​​​ത സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച​​​താ​​​ണ് പ്ര​​​ധാ​​​ന പ്ര​​​ശ്നം. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ ശ​​​ബ​​​രി​​​മ​​​ല അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കും. എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ സി​​​ബി​​​ഐ വ​​​രേ​​​ണ്ട​​​തി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണം ക​​​ട്ട​​​വ​​​ർ ആ​​​രാ​​​യാ​​​ലും യു​​​ഡി​​​എ​​​ഫ് പൂ​​​ട്ടും.

» നാ​​​ടുവി​​​ടു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​ന്തൊ​​​ക്കെ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്?

കു​​​ട്ടി​​​ക​​​ൾ നാ​​​ടു​​​വി​​​ട്ടാ​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കേ​​​ര​​​ളം വൃ​​​ദ്ധ​​​സ​​​ദ​​​ന​​​മാ​​​കും. ഇ​​​തു ത​​​ട​​​യാ​​​ൻ പു​​​തു​​​മ​​​യാ​​​ർ​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യും. കു​​​ട്ടി​​​ക​​​ളെ ഇ​​​വി​​​ടെ പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​ൻ 10,000 സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​നു​​​മാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ്, സാ​​​ങ്കേ​​​തി​​​ക മെ​​​ന്‍റ​​​ർ​​​മാ​​​രെ വ​​​യ്ക്കും. പ​​​ലി​​​ശര​​​ഹി​​​ത റി​​​വോ​​​ൾ​​​വിം​​​ഗ് ഫ​​​ണ്ട് ഇ​​​വ​​​ർ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ട് അ​​​ന്താ​​​രാഷ്ട്ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഒ​​​രു ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലും 17 മി​​​നി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​തി​​​നെ​​​യെ​​​ല്ലാം ബ​​​ന്ധി​​​പ്പി​​​ച്ചു കോ​​​സ്റ്റ​​​ൽ ഷി​​​പ്പിം​​​ഗ് ആ​​​രം​​​ഭി​​​ക്കും. നാ​​​ല് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​വ​​​യെ ബ​​​ന്ധി​​​പ്പി​​​ച്ച് 27 ഏ​​​വി​​​യേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. കേ​​​ര​​​ളം വി​​​ടു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യെ ഇ​​​വി​​​ടെ ത​​​ന്നെ പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​കും ഇ​​​ത്.

അ​​​ന്താ​​​രാ​​​ഷ്ട്രരം​​​ഗ​​​ത്ത് തൊ​​​ഴി​​​ൽ സ്വ​​​ഭാ​​​വം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു പ​​​ഠി​​​ക്കാ​​​നാ​​​യി രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ’ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ’ എ​​​ന്ന സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കും. തൊ​​​ഴി​​​ൽ സ്വ​​​ഭാ​​​വം മാ​​​റു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കോ​​​ഴ്സു​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.

എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​വും ലോ​​​ക​​​ത്തി​​​ലെ ഏ​​​തു തൊ​​​ഴി​​​ലി​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ എ​​​ന്ന സ്ഥി​​​രം സം​​​വി​​​ധാ​​​നം വ​​​ഴി ക​​​ഴി​​​യും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കാ​​​ലോ​​​ചി​​​ത​​​മാ​​​യി ആ​​​ഗോ​​​ള തൊ​​​ഴി​​​ൽ നേ​​​ടാ​​​നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കു​​​ന്ന​​​തി​​​നൊപ്പം നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യ തൊ​​​ഴി​​​ൽ മാ​​​റ്റം പ​​​ഠി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഇ​​​തു​​​വ​​​ഴി ഒ​​​രു​​​ക്കും.

» കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ന്ന സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെയും ഇ​​​തു​​​വ​​​ഴി ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നാ​​​കു​​​മോ?

ഇ​​​തെ​​​ല്ലാം കേ​​​ര​​​ള​​​ത്തെ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ്രാ​​​രം​​​ഭ പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടി​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. നി​​​കു​​​തി ഭ​​​ര​​​ണം പൊ​​​ളി​​​ച്ചെ​​​ഴു​​​തും. ഇ​​​തു​​​വ​​​ഴി ജി​​​എ​​​സ്ടി വ​​​ഴി വ​​​ലി​​​യ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം ഖ​​​ജ​​​നാ​​​വി​​​ന്‍റെ ചോ​​​ർ​​​ച്ച അ​​​ട​​​യ്ക്കും. സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. ഈ ​​​നാ​​​ലു പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്് വ്യ​​​വ​​​​​​സ്ഥ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

» യു​​​ഡി​​​എ​​​ഫി​​​നെ​​​തി​​​രേ ജ​​​മാ​​​ അ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി, എ​​​സ്ഡി​​​പി​​​ഐ ബ​​​ന്ധം വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ​​​ല്ലോ?

ജ​​​മാ അ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി​​​യു​​​മാ​​​യോ എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യോ യു​​​ഡി​​​എ​​​ഫി​​​ന് യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല. വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​മെ​​​ന്ന് ഇ​​​ങ്ങോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു മാ​​​ത്ര​​​മാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തു വ​​​ലി​​​യ അ​​​പ​​​രാ​​​ധ​​​മാ​​​യി കാ​​​ണു​​​ന്ന​​​വ​​​ർ എ​​​ത്ര വ​​​ർ​​​ഷ​​​മാ​​​ണ് പി​​​ഡി​​​പി​​​യു​​​ടെ പി​​​ന്തു​​​ണ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ത്ര​​​യോ വേ​​​ദി​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി പി​​​ഡി​​​പി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​ങ്കി​​​ട്ടു. ഇ​​​തി​​​ലൊ​​​ന്നും വ​​​ർ​​​ഗീ​​​യ​​​ത കാ​​​ണാ​​​ത്ത​​​വ​​​രാ​​​ണ് മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​യാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

» യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തിലെ​​​ത്തി​​​യാ​​​ൽ സി​​​ൽ​​​വ​​​ർ ലൈ​​​നി​​​ൽ എ​​​ന്തു തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും?

സി​​​ൽ​​​വ​​​ർ ലൈ​​​ൻ ഭൂ​​​മി ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്കു തി​​​രി​​​കെ ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ക​​​ല്യാ​​​ണ​​​ത്തി​​​നോ മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കോ ഭൂ​​​മി പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തി വാ​​​യ്പ എ​​​ടു​​​ക്കാ​​​നോ വി​​​ൽ​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കെ ​​​റെ​​​യി​​​ൽ ക​​​ന്പ​​​നി ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​ക​​​ൾ. നി​​​ല​​​വി​​​ലെ സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ഒ​​​രി​​​ക്ക​​​ലും മു​​​ന്നോ​​​ട്ടു പോ​​​കി​​​ല്ല.

» എ​​​ന്താ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ബ​​​ദ​​​ൽ പാ​​​ത?

നി​​​ല​​​വി​​​ലു​​​ള്ള റെ​​​യി​​​ൽ​​​വേ ലൈ​​​നി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി വ​​​ലി​​​യ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത സ​​​മാ​​​ന്ത​​​ര പാ​​​ത നി​​​ർ​​​മി​​​ച്ചു വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി വ​​​ള​​​വു​​​ക​​​ൾ നി​​​ക​​​ത്താ​​​നും മ​​​റ്റു​​​മാ​​​കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക. വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രാ​​​ത്ത​​​തും പ​​​രി​​​സ്ഥി​​​തി​​​ക്കു ദോ​​​ഷം വ​​​രു​​​ത്താ​​​തു​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​കും ന​​​ട​​​പ്പാ​​​ക്കു​​​ക.

» മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ വ​​​ന്യ​​​ജീ​​​വി ഭീ​​​തി​​​യ​​​ക​​​റ്റാ​​​ൻ എ​​​ന്താ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ൾ?

മ​​​ല​​​യോ​​​ര ജ​​​ന​​​ത നേ​​​രി​​​ടു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ൽ ഒ​​​രു പ​​​ദ്ധ​​​തി​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​വും ആ​​​ധു​​​നി​​​ക​​​വു​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ച് വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​ന്‍റെ ക​​​ര​​​ടു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

» തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കും?

തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. മ​​​ണ്ണെ​​​ണ്ണ​​​യ്ക്ക് 40 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 25 രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ മ​​​ണ്ണെ​​​ണ്ണ​​​യ്ക്ക് 110 രൂ​​​പ​​​യു​​​ണ്ട്. സ​​​ബ്സി​​​ഡി​​​യി​​​ൽ വ്യ​​​ത്യാ​​​സ​​​മി​​​ല്ല. സ​​​ബ്സി​​​ഡി തു​​​ക​​​യൊ​​​ട്ടു കൊ​​​ടു​​​ക്കു​​​ന്നു​​​മി​​​ല്ല. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രും വ​​​ലി​​​യ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് കാ​​​ട്ടു​​​ന്ന​​​ത്. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ല​​​ക്ഷ്യം. 

Kerala

ജി. സുധാകരന് യുഡിഎഫ് പിന്തുണ ആലോചിക്കും: വി.ഡി. സതീശൻ

കൊ​​​ച്ചി: അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച ജി. ​​​സു​​​ധാ​​​ക​​​ര​​​ന് പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫ് ആ​​​ലോ​​​ചി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. വി​​​സ്മ​​​യ​​​ങ്ങ​​​ള്‍ ഇ​​​നി​​​യും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​വൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.

സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ടി​​​ത്ത​​​റ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ള​​​കി. അ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണു ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട്. അ​​​ദ്ദേ​​​ഹം ഉ​​​ത്ത​​​മ​​​നാ​​​യ ക​​​മ്യൂ​​​ണി​​​സ്റ്റാ​​​ണെ​​​ന്ന​​​തി​​​ല്‍ ത​​​ര്‍ക്ക​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം അ​​​പ്പു​​​റ​​​ത്തു നി​​​ല്‍ക്കു​​​മ്പോ​​​ഴും ബ​​​ഹു​​​മാ​​​ന​​​വും ആ​​​ദ​​​ര​​​വും കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന മൂ​​​ല്യ​​​ത്ത​​​ക​​​ര്‍ച്ച​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണ് ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്. മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണ്.

പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത നൂ​​​റോ​​​ളം വേ​​​ദി​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ള്‍ക്കു കോ​​​ണ്‍ഗ്ര​​​സ് അം​​​ഗ​​​ത്വം ന​​​ല്‍കി. സി​​​പി​​​എ​​​മ്മി​​​ല്‍നി​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു ഒ​​​ഴു​​​ക്ക് കേ​​​ര​​​ള ച​​​രി​​​ത്ര​​​ത്തി​​​ല്‍ മു​​​മ്പൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ല്‍ ബം​​​ഗാ​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍ട്ടി​​​ക്കു സം​​​ഭ​​​വി​​​ച്ച​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എ​​​മ്മി​​​നു​​​ണ്ടാ​​​കും.

ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​വ​​​ളോ​​​ടൊ​​​പ്പ​​​മെ​​​ന്ന് പ​​​റ​​​യു​​​ക​​​യും അ​​​വ​​​നോ​​​ടൊ​​​പ്പം നി​​​ല്‍ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​ത്.

സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ വി​​​കാ​​​രം മ​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഖ​​​ജ​​​നാ​​​വി​​​ല്‍നി​​​ന്നും കോ​​​ടി​​​ക​​​ളെ​​​ടു​​​ത്തു പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു തു​​​ട​​​ങ്ങി​​​യ വീ​​​ടു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ഉ​​​ള്‍ക്കൊ​​​ള്ളി​​​ച്ചു​​​ള്ള പ​​​ത്തു വ​​​ര്‍ഷ​​​ത്തെ ഊ​​​തി​​​വീ​​​ര്‍പ്പി​​​ച്ച ക​​​ണ​​​ക്കാ​​​ണ് ഈ ​​​സ​​​ര്‍ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​മു​​​ള്ള കാ​​​ല​​​ത്താ​​​ണു ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ച്ചു​​​ള്ള ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​ക്കെ ജ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​ടി ന​​​ല്‍കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

Kerala

ദു​ര​ന്തബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കി​യത് രാഷ്്ട്രീയ​വ​ത്ക​​​രി​ച്ചു: വി.​ഡി.​ സ​തീ​ശ​ൻ

കൊ​​​ല്ലം: വ​​​യ​​​നാ​​​ട്ടി​​​ലെ ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്കു വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രി​​​പാ​​​ടി സ​​​ർ​​​ക്കാ​​​ർ രാ​​​ഷ്ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ചെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്‌​​​ഘാ​​​ട​​​ന​​​ത്തി​​​നി​​​ടെ സ്ഥ​​​ലം എം​​​എ​​​ൽ​​​എ​​​യെ അ​​​ധി​​​ക്ഷേപിച്ച​​​തു മ​​​ര്യാ​​​ദ​​​കേ​​​ട് ആ​​​ണെ​​​ന്നും റ​​​വ​​​ന്യു മ​​​ന്ത്രി രാ​​​ജ​​​ന്‍റെ പ​​​രി​​​ഹാ​​​സം നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​യ്മ​​​യാ​​​ണെ​​​ന്നും വി.ഡി. സ​​​തീ​​​ശ​​​ൻ കൊ​​​ല്ല​​​ത്ത് പ​​​റ​​​ഞ്ഞു. കൊ​​​ല്ല​​​ത്ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്.

സ​​​ർ​​​ക്കാ​​​ർ വീ​​​ടു​​​ക​​​ൾ വ​​​ച്ചുകൊ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കൊ​​​ടു​​​ത്ത പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് അ​​​വി​​​ടെ വീ​​​ടു​​​ക​​​ൾ വ​​​ച്ചുന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രും പ​​​ണം ന​​​ൽ​​​കി. പ​​​ദ്ധ​​​തി​​​യി​​​ൽ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ​​​ണ​​​മു​​​ണ്ട്. പ​​​രി​​​പാ​​​ടി രാ​​​ഷ്ട്രീ​​​യവ​​​ത്ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. എ​​​ല്ലാം ചെ​​​യ്ത​​​ത് സി​​​പി​​​എം ആ​​​ണെ​​​ന്ന് വ​​​രു​​​ത്തിത്തീര്‍​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് വ​​​യ​​​നാ​​​ട്ടി​​​ൽ ന​​​ട​​​ന്ന​​​ത്.

ചി​​​കി​​​ത്സാ സ​​​ഹാ​​​യം കൊ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെടെ ധാ​​​രാ​​​ളം ആ​​​ളു​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ളാ​​​ണ് അ​​​വി​​​ടെ ഇ​​​പ്പോ​​​ഴും നി​​​ലനി​​​ൽ​​​ക്കു​​​ന്ന​​​ത്. ദു​​​ര​​​ന്തം ന​​​ട​​​ന്ന നാ​​​ൾ​​​മു​​​ത​​​ൽ എ​​​ന്തി​​​നും ഏ​​​തി​​​നും ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്കൊ​​​പ്പം നി​​​ല​​​കൊ​​​ണ്ട സ്ഥ​​​ലം എം​​​എ​​​ൽ​​​എ​​​യെ കൂ​​​ലി​​​ക്ക് വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യ ആ​​​ളെ​​​ക്കൊണ്ട്‌ കൂ​​​കിവി​​​ളി​​​ച്ച് ആ​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഒ​​​രു ജ​​​ന​​​പ്ര​​​തിനി​​​ധി​​​യെ​​​യും ഇ​​​ങ്ങ​​​നെ അ​​​ധി​​​ക്ഷേപിക്കാ​​​ൻ പാ​​​ടി​​​ല്ല. അ​​​ത് നോ​​​ക്കിനി​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​ന്ത്രി​​​മാ​​​രെ​​​യും ഓ​​​ർ​​​ത്ത് ഞ​​​ങ്ങ​​​ൾ ല​​​ജ്ജി​​​ക്കു​​​ന്നു​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണ് പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. പ​​​രി​​​പാ​​​ടി രാ​​​ഷ്ട്രീ​​​യ​​​പ​​​ര​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു. എം​​​എ​​​ൽ​​​എ​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത ഒ​​​രു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​ക്ഷേ​​​പി​​​ച്ച​​​ത് നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​യ്മ​​​യാ​​​ണ്. ക​​​ല്ലി​​​നു​​​മേ​​​ൽ ക​​​ല്ലു​​​വ​​​ച്ച് പോ​​​കു​​​ന്ന​​​വ​​​ര​​​ല്ലെ​​​ന്ന മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍റെ പ​​​രാ​​​​​​മ​​​ര്‍​ശം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഞ​​​ങ്ങ​​​ള്‍ ക​​​ല്ലു​​​മാ​​​ത്രം ഇ​​​ട്ടു പോ​​​കു​​​ന്ന​​​വ​​​ര്‍ അ​​​ല്ല എ​​​ന്നും ക​​​ല്ലി​​​നു​​​മേ​​​ലെ ക​​​ല്ല് വ​​​യ്ക്കും എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ ആ​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി​​​ക്ക് അ​​​ന്ത​​​സു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നു റ​​​വ​​​ന്യു മ​​​ന്ത്രി ക​​​രു​​​ത​​​ണം.

ദു​​​ര​​​ന്തബാ​​​ധി​​​ത​​​രാ​​​യ ആ​​​രും എം​​​എ​​​ൽ​​​എ​​​ക്കെ​​​തിരേ ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ല, ആ ​​​പ​​​രി​​​പാ​​​ടി വ​​​ഷ​​​ളാ​​​ക്കി​​​യ​​​ത് കൂ​​​ലി​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ കാ​​​ലു ത​​​ല്ലിയൊടിക്കു​​​മെ​​​ന്നു ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞ​​​തി​​​നോ​​​ടു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി ‘ഒ​​​ന്ന് ചി​​​രി​​​പ്പി​​​ക്കാ​​​തെ പോ​​​ടാ ചെ​​​ക്കാ’ എ​​​ന്നാ​​​യി​​​രു​​​ന്നു വി.ഡി. സ​​​തീ​​​ശ​​​ന്‍റെ മ​​​റു​​​പ​​​ടി.

ഗ​​​ൾ​​​ഫി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​ദ്ധം അ​​​വി​​​ടെ ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും വ​​​ലി​​​യ പ്ര​​​സ​​​ന്ധി​​​യാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ച് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റ​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് ഗ​​​ൾ​​​ഫി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നു സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് വി.ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

10 വര്‍ഷം ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ചെയ്യുമെന്ന് പറയുന്നത് കബളിപ്പിക്കൽ: വി.ഡി. സതീശൻ

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​പ്പോ​ള്‍ 10 വ​ര്‍ഷം ചെ​യ്യാ​ന്‍ മ​ടി​ച്ച കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ചെ​യ്യു​മെ​ന്ന് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

പു​തു​യു​ഗ​യാ​ത്ര​യി​ല്‍ കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. 2023ല്‍ ​റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​ട്ടും ജെ.​ബി. കോ​ശി റി​പ്പോ​ര്‍ട്ട് പൂ​ഴ്ത്തി വ​ച്ച​വ​രാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. റി​പ്പോ​ര്‍ട്ട് ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​പ്പോ​ഴാ​ണു ശി​പാ​ര്‍ശ​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​സ​ര്‍ക്കാ​രി​ന് റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നു അ​റി​യാ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ത്തി​ല്‍ റി​ക്കാ​ര്‍ഡി​ട്ട സ​ര്‍ക്കാ​രാ​ണ് പി​എ​സ്‌​സി പ്രാ​യ​പ​രി​ധി കൂ​ട്ടി​യ​ത്. എ​ല്ലാ വ​കു​പ്പു​ക​ളി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്ക​ണ​ക്കി​ന് പേ​രെ പി​ന്‍വാ​തി​ലി​ലൂ​ടെ നി​യ​മി​ച്ച് സം​വ​ര​ണം അ​ട്ടി​മ​റി​ച്ചു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ എ​ല്ലാ പി​ന്‍വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളും റ​ദ്ദാ​ക്കും. 2021ല്‍ 1600 ​രൂ​പ പെ​ന്‍ഷ​ന്‍ 2500 ആ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. നാ​ലേ​മു​ക്കാ​ല്‍ വ​ര്‍ഷ​വും ചി​ല്ലി​ക്കാ​ശ് കൂ​ട്ടി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍പാ​ണ് 400 രൂ​പ കൂ​ട്ടി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ഖ​ജ​നാ​വി​ല്‍ പൂ​ച്ച പെ​റ്റു കി​ട​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ​തി​നെ ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു. പൂ​ച്ച പെ​റ്റു കി​ട​ക്കു​ക​യ​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ സ്ഥ​പാ​ന​ങ്ങ​ളി​ല്‍ അ​ഞ്ചു ല​ക്ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള ഒ​രു ബി​ല്ലും പാ​സാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍ക്കാ​ര്‍ ന​വ​കേ​ര​ള സ​ര്‍വെ ന​ട​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ല. പ​ക്ഷെ ആ​ദ്യം സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ്. ഖ​ജ​നാ​വി​ല്‍ നി​ന്നും പൊ​തു​പ​ണം ന​ല്‍കി​യു​ള്ള കാ​മ്പ​യി​ന്‍ ന​ട​ത്തേ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ഡാ​റ്റാ മോ​ഷ​ണ​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​ണ് പ്ര​തി​ക​ള്‍. സാ​ധാ​ര​ണ​ക്കാ​രു​ടെ ഡാ​റ്റ അ​വ​രു​ടെ അ​റി​വി​ല്ലാ​തെ ദു​രു​പ​യോ​ഗം ചെ​യ്തു. ഇ​തി​നെ​തി​രെ കോ​ട​തി വി​ധി​ക​ളു​ണ്ട്. ഔ​ദ്യോ​ഗി​ക സംവിധാനം ഉ​പ​യോ​ഗി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡാ​റ്റ മോ​ഷ്ടി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണം മോ​ഷ്ടി​ച്ചി​ട്ടും മ​തി​യാ​കാ​തെ​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ പേ​രി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​ത.600 പേ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ 12 കോ​ടി രൂ​പ​യാ​ണ് അ​ടി​ച്ചു​മാ​റ്റി​യ​തെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

Kerala

തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്നു വ്യക്തമാക്കണം: വി.ഡി. സതീശന്‍

അ​ടി​മാ​ലി: തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്തി​നാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​ക്കാ​ന്‍ എ​സ്‌​ഐ​ടി ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പു​തു​യു​ഗ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ഈ വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​മാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത് വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ്. ത​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വ്യ​വ​സാ​യ, ത​ദ്ദേ​ശ മ​ന്ത്രി​മാ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. കോ​ട​തി​യെ​യാ​ണ് പ്ര​തി​പ​ക്ഷം വി​മ​ര്‍ശി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും മ​ന്ത്രി​മാ​ര്‍ ഉ​ന്ന​യി​ച്ചു.

കോ​ട​തി​യെ വി​മ​ര്‍ശി​ച്ച​ത് നി​യ​മ​മ​ന്ത്രി​യാ​ണ്. ശ​ബ​രി​മ​ല ത​ന്ത്രി​ക്കെ​തിരേ കേ​സെ​ടു​ക്കാ​ന്‍ തെ​ളി​വി​ന്‍റെ ക​ണി​ക പോ​ലും ഇ​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി​യെ ഇ​ന്ന​ലെ വി​മ​ര്‍ശി​ച്ച​ത് നി​യ​മ​മ​ന്ത്രി​യാ​ണ്. ത​ന്ത്രി​യെ പോ​ലെ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ അ​ദ്ദേ​ഹം എ​ന്ത് കു​റ്റ​കൃ​ത്യ​മാ​ണ് ചെ​യ്‌​തെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ല്‍ എ​ന്ത് പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​തെ​ന്നും എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ത​ന്ത്രി​യെ അ​റ​സ്റ്റു ചെ​യ്ത​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ന്ത്രി അ​റ​സ്റ്റി​ലാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്ര​ഡി​റ്റാ​ണെ​ന്നാ​ണ് സി​പി​എം അ​വ​കാ​ശ​പ്പെ​ട്ട​ത്. ത​ന്ത്രി​യെ വ​രെ ജ​യി​ലി​ലാ​ക്കി​യ ആ​ളാ​ണ് പി​ണ​റാ​യി എ​ന്നാ​ണ് സി​പി​എം സൈ​ബ​ര്‍ ഹാ​ന്‍ഡി​ലു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ സ​ര്‍ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം ന​ല്‍കു​ന്ന സ്പാ​ര്‍ക്കി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡേ​റ്റ മോ​ഷ്ടി​ച്ചു.

ഡേ​റ്റ മോ​ഷ​ണ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തിവി​ധി​യും നി​യ​മ​ങ്ങ​ളു​മു​ണ്ട്. ഒ​രാ​ളു​ടെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​യാ​ളു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ പു​റ​ത്ത് ന​ല്‍കാ​ന്‍ പാ​ടി​ല്ല. സ്പാ​ര്‍ക്കി​ല്‍ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ വി​ഭാ​ഗം എ​ങ്ങ​നെ​യാ​ണ് ഡേ​റ്റ മോ​ഷ്ടി​ച്ച​ത്. അ​വ​ര്‍ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​തി​നെ​തി​രേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

നേ​ര​ത്തേ സ​ര്‍ക്കാ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ന​വ​കേ​ര​ള സ​ര്‍വെ ന​ട​ത്താ​ന്‍ ശ്ര​മി​ച്ചു. പാ​ര്‍ട്ടി സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് പ​ണം ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നാ​ട്ട​കാ​രു​ടെ നി​കു​തി​പ്പ​ണം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ല്‍കി ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കോ​ട​തി ത​ട​ഞ്ഞ​ത്. ഇ​ടു​ക്കി​യി​ലെ റ​വ​ന്യു ഭൂ​മി അ​ന​ധി​കൃ​ത​മാ​യി വ​ന​ഭൂ​മി​യാ​ക്കി​യ​ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ റ​ദ്ദാ​ക്കും.

ഭൂ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കും.​ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന​തെ​ല്ലാം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​ണെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടു​ക​ള്‍ ക്രോ​ഡീ​ക​രി​ച്ചാ​ല്‍ നി​ര​വ​ധി വാ​ല്യ​ങ്ങ​ളു​ള്ള പു​സ്ത​കം ഇ​റ​ക്കാം. അ​തു വാ​യി​ക്കാ​ന്‍ വ​ലി​യ ഹാ​ള്‍ പ​ണി​യേ​ണ്ടി വ​രു​മെ​ന്നും വി.​ഡി.​ സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

സി​പി​എ​മ്മി​ന് ന്യൂ​ന​പ​ക്ഷ​വും ഭൂ​രി​പ​ക്ഷ​വും ഒ​പ്പ​മി​ല്ലാ​ത്ത അ​വ​സ്ഥ: വി.​ഡി. സ​തീ​ശ​ൻ

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രെ ന്യൂ​​​​ന​​​​പ​​​​ക്ഷ പ്രീ​​​​ണ​​​​ന​​​​വും പി​​​​ന്നീ​​​​ട് ഭൂ​​​​രി​​​​പ​​​​ക്ഷ പ്രീ​​​​ണ​​​​ന​​​​വും ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച സി​​​​പി​​​​എ​​​​മ്മി​​​​ന് ഇ​​​​പ്പോ​​​​ള്‍ ര​​​​ണ്ടു​​​​കൂ​​​​ട്ട​​​​രും ഇ​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​യെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​ക്കു ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

42 വ​​​​ര്‍​ഷം ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി സി​​​​പി​​​​എ​​​​മ്മി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ അ​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും. അ​​​​ക്കാ​​​​ല​​​​ത്ത് ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ ക്ലി​​​​പ്പും ദേ​​​​ശാ​​​​ഭി​​​​മാ​​​​നി​​​​യു​​​​ടെ എ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ലും ഗോ​​​​വി​​​​ന്ദ​​​​ന് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാം. ഇ​​​​പ്പോ​​​​ൾ ഇ​​​​വ​​​​ർ മ​​​​റ​​​​വി​​​​യു​​​​ള്ള​​​​തു പോ​​​​ലെ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വ​​​​ര്‍ ഞ​​​​ങ്ങ​​​​ള്‍​ക്ക് പു​​​​റ​​​​ത്തു​​​​നി​​​​ന്ന് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മ്പോ​​​​ള്‍ മാ​​​​ത്രം പെ​​​​ട്ടെ​​​​ന്ന് വ​​​​ര്‍​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​ത് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണെ​​​ന്നും സ​​​​തീ​​​​ശ​​​​ൻ ചോ​​​ദി​​​ച്ചു.

എ​​​​ല്ലാ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കും അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ട്. ഒ​​​​രു സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടി​​​​ല്ല. എ​​​​ല്ലാ​​​​വ​​​​രും ഒ​​​​ന്നി​​​​ച്ച് ന​​​​ട​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹം.

എ​​​​ന്‍​എ​​​​സ്എ​​​​സി​​​​ലും എ​​​​സ്എ​​​​ന്‍​ഡി​​​​പി​​​​യി​​​​ലും എ​​​​ന്തെ​​​​ങ്കി​​​​ലും ന​​​​ട​​​​ന്നാ​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ന്‍റെ അ​​​​ടു​​​​ത്തേ​​​​ക്ക് വ​​​​രും. അ​​​​തി​​​​ലൊ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യേ​​​​ണ്ട ആ​​​​ള​​​​ല്ല താ​​​​നെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

ഇങ്ങനെയൊരു വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രിയുടെ കാലത്ത് പഠിക്കേണ്ടി വന്നത് കു​​​​ട്ടി​​​​ക​​​ളുടെ ഗതികേട്!: വിമർശനവുമായി വി.​ഡി.​ സ​തീ​ശ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ. ഇ​​​​ന്ന​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തി​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ചി​​​​ൽ പ​​​​ങ്കെ​​​ടു​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ​​​​യാ​​​​ണു മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ സ​​​​തീ​​​​ശ​​​​ൻ ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്.

ശി​​​​വ​​​​ൻ​​​​കു​​​​ട്ടി വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി ആ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കേ​​​​ണ്ട ഗ​​​​തി​​​​കേ​​​​ടാ​​​​ണു ന​​​​മ്മു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​ണ്ട​​​​ർ​​​​വെ​​​​യ​​​​ർ പു​​​​റ​​​​ത്തു കാ​​​​ണി​​​​ച്ചു ഡെ​​​​സ്കി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി നി​​​​ന്ന് അ​​​​സം​​​​ബ​​​​ന്ധം പ​​​​റ​​​​ഞ്ഞ ഒ​​​​രു​​​​ത്ത​​​​നാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ക്ലാ​​​​സ് എ​​​​ടു​​​​ക്കാ​​​​ൻ വ​​​​രു​​​​ന്ന​​​​തെ​​​​ന്നും വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ ആഞ്ഞടിച്ചു. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ​​​​മ​​​​രം.

സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ര​​​​യും വി​​​​വ​​​​ര​​​​ദോ​​​​ഷി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഒ​​​​രു മ​​​​ന്ത്രി​​​​സ​​​​ഭ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ല്ല. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​സം​​​​ബ​​​​ന്ധം പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി​​​​രി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ര​​​​ല്ല. വാ​​​​ർ​​​​ത്ത വ​​​​രു​​​​മെ​​​​ന്നു ക​​​​ണ്ടാ​​​​ൽ എ​​​​ന്തും വാ​​​​യി​​​​ൽനി​​​​ന്നു വ​​​​രും. പ​​​​ഠി​​​​ക്കു​​​​ന്ന നമ്മുടെ കു​​​​ട്ടി​​​​ക​​​​ളെ ഓ​​​​ർ​​​​ത്ത് സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ബോ​​​​ധ​​​​മി​​​​ല്ലെ​​​​ന്നെ​​​​ങ്കി​​​​ലും പ​​​​റ​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഏ​​​​തു മാ​​​​ള​​​​ത്തി​​​​ൽ പോ​​​​യി ഒ​​​​ളി​​​​ച്ചാ​​​​ലും സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​രെ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രും. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​തു വ്യാ​​​​ജ ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്പമാ​​​​ണ്. അ​​​​തി​​​​ൽ സ്വ​​​​ർ​​​​ണം പൂ​​​​ശി ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണ് ദേ​​​​വ​​​​സ്വം പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന പി.​​​​എ​​​​സ്. പ്ര​​​​ശാ​​​​ന്തും മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​നും ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്നും സതീശൻ പ​​​​റ​​​​ഞ്ഞു.

കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നേ​​​​താ​​​​ക്ക​​​​ളാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എം.​​​​എം ഹ​​​​സ​​​​ൻ, എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ, എം.​​​​എ. വാ​​​​ഹി​​​​ദ്, എ​​​​ൻ. ​​​​ശ​​​​ക്ത​​​​ൻ, പാ​​​​ലോ​​​​ട് ര​​​​വി, ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​ പ്ര​​​​സാ​​​​ദ്, പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ൻ​ഡ വ​ർ​ഗീ​യ​ത മാ​ത്ര​മെ​ന്ന് തെ​ളി​ഞ്ഞു: വി.​ഡി. സ​തീ​ശ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​ന്‍റെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ജ​​​​ൻ​​​​ഡ വ​​​​ർ​​​​ഗീ​​​​യ​​​​ത മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

പ​​​​ക്ഷേ, ഇ​​​​തു മ​​​​തേ​​​​ത​​​​ര​​​ കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്ന് മോ​​​​ദി​​​​ക്കും ബി​​​​ജെ​​​​പി​​​​ക്കും ഉ​​​​ട​​​​ൻ ബോ​​​​ധ്യ​​​​മാ​​​​കും. പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​യ​​​​റ്റു​​​​ന്ന വി​​​​ഭ​​​​ജ​​​​ന​​​ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വും വ​​​​ർ​​​​ഗീ​​​​യ വി​​​​ഷ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ണ്ണി​​​​ൽ വി​​​​ല​​​​പ്പോ​​​​കി​​​​ല്ല.

മോ​​​​ദി​​​​ക്കു വി​​​​ക​​​​സ​​​​ന​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ ഒ​​​​ന്നും പ​​​​റ​​​​യാ​​​​നി​​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചോ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​ ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ പ​​​​റ​​​​യാ​​​​ൻ നാ​​​​വ​​​​ന​​​​ക്കി​​​​യി​​​​ല്ല. പ​​​​ക​​​​രം പ​​​​റ​​​​യു​​​​ന്ന​​​​ത് വ​​​​ർ​​​​ഗീ​​​​യ​​​​ത മാ​​​​ത്രം. മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​ർ ഇ​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​ക്ക​​​​സേ​​​​ര​​​​യി​​​​ൽ ഇ​​​​രു​​​​ന്ന് പ​​​​ച്ച​​​​യ്ക്കു വ​​​​ർ​​​​ഗീ​​​​യ​​​​ത വി​​​​ളി​​​​ച്ചു​​​പ​​​​റ​​​​യു​​​​ന്ന​​​​ത് ആ​​​​പ​​​​ത്ക​​​​ര​​​​മാ​​​​ണ്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും ലീ​​​​ഗി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​തു മ​​​​തേ​​​​ത​​​​ര​​​​ത്വം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും മ​​​​തേ​​​​ത​​​​ര കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ന് ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ലീഗുമായുള്ള സീറ്റ് മാറ്റത്തിൽ ചർച്ച തുടരും

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​സ്‌​​​ലിം ലീ​​​ഗും കോ​​​ണ്‍ഗ്ര​​​സും സീ​​​റ്റ് വ​​​ച്ചു​​​മാ​​​റു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഒ​​​ന്നാം​​​ഘ​​​ട്ട ച​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും വീ​​​ണ്ടും ച​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. സീ​​​റ്റ് മാ​​​റ്റ ച​​​ർ​​​ച്ച​​​യി​​​ൽ വാ​​​ശി​​​യോ ത​​​ർ​​​ക്ക​​​മോ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നി​​​ര​​​ന്ത​​​രം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചി​​​ല സീ​​​റ്റു​​​ക​​​ൾ ലീ​​​ഗി​​​നും അ​​​വ​​​ർ തോ​​​ൽ​​​ക്കു​​​ന്ന ചി​​​ല സീ​​​റ്റു​​​ക​​​ൾ കോ​​​ണ്‍ഗ്ര​​​സി​​​നും ന​​​ൽ​​​കു​​​ന്ന​​​തി​​​ലാ​​​ണു ച​​​ർ​​​ച്ച​​​യെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

പ​റ​വൂ​രി​നെ റീ​ബി​ൽ​ഡ് ചെ​യ്ത​തി​നാ​ണ് പു​ന​ർ​ജ​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം: വി.​ഡി. സ​തീ​ശ​ൻ

സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി: പ്ര​​​​ള​​​​യം ത​​​​ക​​​​ർ​​​​ത്ത പ​​​​റ​​​​വൂ​​​​രി​​​​നെ റീ​​​​ബി​​​​ൽ​​​​ഡ് ചെ​​​​യ്ത​​​​തി​​​​നാ​​​​ണ് പു​​​​ന​​​​ർ​​​​ജ​​​​നി​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സി​​​​ബി​​​​ഐ​​​​യെ​​​​ക്കൊ​​​​ണ്ട് അ​​​​ന്വേ​​​​ഷി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​ന്നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് സി​​​​പി​​​​എ​​​​മ്മും സ​​​​ർ​​​​ക്കാ​​​​രും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ അ​​​​തു ചെ​​​​യ്യ​​​​ട്ടെ. രാ​​​​ഷ്‌ട്രീയ​​​​മാ​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും നേ​​​​രി​​​​ടു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ബ​​​​ത്തേ​​​​രി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

പു​​​​ന​​​​ർ​​​​ജ​​​​നി പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​ദ്യം പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ്. എ​​​​ന്നാ​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് നോ​​​​ട്ടീ​​​​സ് പോ​​​​ലും അ​​​​യ​​​​യ്ക്കാ​​​​തെ പ​​​​രാ​​​​തി ത​​​​ള്ളി. പി​​​​ന്നീ​​​​ട് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചും ഹ​​​​ർ​​​​ജി ത​​​​ള്ളി. ഈ ​​​​പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പി​​​​ന്നീ​​​​ട് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. വി​​​​ഷ​​​​യം ജ​​​​യിം​​​​സ് മാ​​​​ത്യു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​പ്പോ​​​​ൾ താ​​​​ൻ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ക​​​​യും വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ കൊ​​​​ണ്ട് അ​​​​ന്വേ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ഒ​​​​ന്നും ഇ​​​​ല്ലെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സും അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. വീ​​​​ണ്ടും ഒ​​​​രാ​​​​ളി​​​​ൽ​​​നി​​​​ന്ന് പ​​​​രാ​​​​തി എ​​​​ഴു​​​​തി വാ​​​​ങ്ങി വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. അ​​​​താ​​​​ക​​​​ട്ടെ മ​​​​ണ​​​​പ്പാ​​​​ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റേ​​​​താ​​​​ണ്. എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ആ ​​​​അ​​​​ക്കൗ​​​​ണ്ട് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് കൃ​​​​ത്യ​​​​ത​​​​യും വ്യ​​​​ക്ത​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്.

വീ​​​​ടോ ത​​​​യ്യ​​​​ൽ മെ​​​​ഷീ​​​​നോ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യ, ത​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ ഡോ​​​​ണ​​​​ർ നേ​​​​രി​​​​ട്ടാ​​​​ണ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ക്കൗ​​​​ണ്ടോ ഫ​​​​ണ്ടോ പ​​​​ണ​​​​പ്പി​​​​രി​​​​വോ ന​​​​ട​​​​ത്താ​​​​ത്ത ഫെ​​​​ല​​​​സി​​​​ലി​​​​റ്റേ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് പു​​​​ന​​​​ർ​​​​ജ​​​​നി. ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​ൾ​​​ക്ക് പ​​​​ണം കി​​​​ട്ടി എ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​വ​​​​രു​​​​ടെ ഐ​​​​ഡി കാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും ബാ​​​​ങ്ക് ചെ​​​​ക്കി​​​​ന്‍റെ​​​​യും പ​​​​ക​​​​ർ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ സൂ​​​​ക്ഷി​​​​ച്ച് വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ല്ലാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചാ​​​​ണ് എ​​​​ല്ലാം ചെ​​​​യ്ത​​​​ത്. ത​​​​നി​​​​ക്കെ​​​​തി​​​​രേ എ​​​​ന്തെ​​​​ങ്കി​​​​ലും ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ എ​​​​പ്പോ​​​​ഴെ അ​​​​വ​​​​ർ അ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചേ​​​​നെ. വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഇ​​​​നി​​​​യും അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ട്ടെ.

ബ​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ പോ​​​​യ​​​​പ്പോ​​​​ൾ പു​​​​ന​​​​ർ​​​​ജ​​​​നി മോ​​​​ഡ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. നി​​​​ങ്ങ​​​​ൾ 500 പൗ​​​​ണ്ട് ത​​​​ന്നാ​​​​ൽ അ​​​​ത് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​വി​​​​ലേ​​​​ക്ക് എ​​​​ങ്ങ​​​​നെ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ മോ​​​​ഡ​​​​ലാ​​​​ണ് അ​​​​വി​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​തി​​​​നെ​​​​യാ​​​​ണ് ഞാ​​​​ൻ 500 പൗ​​​​ണ്ട് സം​​​​ഭാ​​​​വ​​​​ന ചോ​​​​ദി​​​​ച്ചു എ​​​​ന്നാ​​​​ക്കി​​​​യ​​​​ത്. ഉ​​​​ഷ ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം മെ​​​​ഷീ​​​​നു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. വെ​​​​ള്ളം ക​​​​യ​​​​റി വീ​​​​ടു​​​​ക​​​​ൾ ന​​​​ശി​​​​ച്ച 1600 പേ​​​​ർ​​​​ക്ക് 5000 രൂ​​​​പ മു​​​​ത​​​​ൽ അ​​​​മ്പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി. 50 ട​​​​ണ്‍ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സ്പോ​​​​ണ്‍​സ​​​​ർ​​​​മാ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​റ​​​​വൂ​​​​ർ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തെ റീ​​​​ബി​​​​ൽ​​​​ഡ് ചെ​​​​യ്തു. അ​​​​ങ്ങ​​​​നെ ചെ​​​​യ്ത​​​​തി​​​​നാ​​​​ണ് ഈ ​​​​അ​​​​ന്വേ​​​​ഷ​​​​ണം. മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് ജ​​​​നു​​​​വ​​​​രി നാ​​​​ലി​​​​ന് വാ​​​​ർ​​​​ത്ത വ​​​​ന്ന​​​​ത്. വാ​​​​സ്ത​​​​വം പു​​​​റ​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് ന​​​​ന്ദി പ​​​​റ​​​​യു​​​​ന്നു-​​​സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

District News

റൂ​ഫ് ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഏ​റ്റു​മാ​നൂ​ർ: സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ റൂ​ഫി​ന്‍റെ അ​തി​ര​മ്പു​ഴ​യി​ലെ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​പ്പം, വി​വി​ധ ക്ലി​നി​ക്കു​ക​ളു​ടെ​യും വ​യോ​ജ​ന - ആ​തു​ര​സേ​വ​ന പ​ദ്ധ​തി​ക​ളു‌​ടെ​യും ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ജീ​വി​തം ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ന്ന ഒ​രു സ​മൂ​ഹം വ​ള​ർ​ന്നു വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ആ​തു​ര സേ​വ​ന​ങ്ങ​ൾ​ക്ക് സ​മ​യം ക​ണ്ടെ​ത്തു​ക​യും അ​ശ​ര​ണ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യാ​ൻ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന മു​ന്നോ​ട്ടു വ​രു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മ​രു​ളു​ന്ന പ​ക​ൽ വീ​ട് എ​ന്ന ആ​ശ​യം എ​ന്തു​കൊ​ണ്ടും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​വ​ർ​ക്ക് പ​ദ്ധ​തി തി​ക​ച്ചും ആ​ശ്വാ​സ​പ്ര​ദ​മാ​ണ്. റൂ​ഫ് എ​ന്ന പേ​ര് അ​ന്വ​ർ​ഥ​മാ​ക്കി​ക്കൊ​ണ്ട് സ്ഥാ​പ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ‌​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ട​കം​പ​ള്ളി എ​ന്തി​നാ​ണു വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്തി​​​നാ​​​ണു വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട​​​ല്ലോ. തെ​​​ളി​​​വു​​​ക​​​ൾ കോ​​​ട​​​തി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് ആ​​​രെ​​​ങ്കി​​​ലും വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​മോ. ഹാ​​​ജ​​​രാ​​​ക്കും എ​​​ന്ന​​​തു കൊ​​​ണ്ടാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ര​​​ണ്ടു കോ​​​ടി​​​യു​​​ടെ മ​​​ന​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.

കേ​​​സ് കൊ​​​ടു​​​ത്ത​​​പ്പോ​​​ൾ ര​​​ണ്ടു കോ​​​ടി​​​യു​​​ടെ മാ​​​നം എ​​​ങ്ങ​​​നെ​​​യാ​​​ണ് പ​​​ത്ത് ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തെ​​​ന്ന് സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പം കോ​​​ടീ​​​ശ്വ​​​ര​​​നു വി​​​റ്റെ​​​ന്ന് കോ​​​ട​​​തി​​​യാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. അ​​​പ്പോ​​​ൾ ആ​​​ർ​​​ക്കാ​​​ണ് കൊ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ഇ​​​ങ്ങ​​​നെ ഒ​​​രു ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്ന​​​ത് അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഒ​​​റി​​​ജി​​​ന​​​ൽ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പം വി​​​റ്റെ​​​ന്നാ​​​ണ് കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത്. അ​​​ത് ആ​​​ർ​​​ക്കാ​​​ണ് വി​​​റ്റ​​​തെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ചോ​​​ദി​​​ച്ച​​​ത്.

സി​​​പി​​​എം നി​​​യോ​​​ഗി​​​ച്ച ആ​​​ളു​​​ക​​​ൾ ചെ​​​യ്ത​​​ത് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു എ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ൽ ആ​​​ർ​​​ക്കും വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കി​​​ല്ല. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ അ​​​വ​​​രു​​​ടെ അ​​​ടു​​​ത്തേ​​​ക്കു വി​​​ട്ട​​​തും ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നാ​​​ണ്. അ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളൊ​​​ക്കെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​ക്കൊ​​​ള്ളാം. സതീശൻ പറഞ്ഞു.

Kerala

'ചുണയുണ്ടെങ്കിൽ കൈയിലുള്ള തെളിവുകൾ ഹാജരാക്കൂ': സതീശനെ വെല്ലുവിളിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.

ശ‌ബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്‍റെ വക്കീലിന്‍റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്‍റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്‍റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.

ഇനി സതീശനോടാണ്. സതീശാ, നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..

District News

ന​ല്ല ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ യു​ഡി​എ​ഫി​ന് വോ​ട്ടുചെ​യ്തു: വി.​ഡി.​സ​തീ​ശ​ന്‍

കൊ​ച്ചി: ന​ല്ല ക​മ്യൂ​ണി​സ്റ്റു​ക​ള്‍ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ല്‍​കി​യ സ്വീ​ക​ര​ണ യോ​ഗം എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ക്ഷി​ക​ള്‍​ക്ക​പ്പു​റം നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ല​കൊ​ണ്ട ബ​ഹു​ഭൂ​രി​പ​ക്ഷം സ​ഹ​യാ​ത്രി​ക​രും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നൊ​പ്പം അ​ണി​ചേ​ര്‍​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് എ​ന്ന​ത് ഒ​രു കൂ​ട്ടം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ കൂ​ട്ടം മാ​ത്ര​മ​ല്ലെ​ന്നും, ടീം ​യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


സി​പി​എ​മ്മി​ലും എ​ല്‍​ഡി​എ​ഫി​ലും ഉ​ള്ള പ്ര​തീ​ക്ഷ​ക​ള്‍ ന​ഷ്ട​മാ​യ​പ്പോ​ള്‍, ഇ​നി യു​ഡി​എ​ഫി​ന് മാ​ത്ര​മേ കേ​ര​ള​ത്തെ കൈ​പി​ടി​ച്ച് ഉ​യ​ര്‍​ത്താ​നാ​കൂ എ​ന്ന് ജ​നം ചി​ന്തി​ച്ച​തി​ന്‍റെ കൂ​ടി വി​ജ​യ​മാ​ണി​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രൂ​പം​കൊ​ടു​ത്ത മി​ഷ​ന്‍ 25 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്രാ​വ​ര്‍​ത്തി​ക​മാ​യി​ട്ടി​ല്ലെ​ന്നും വി​ചാ​രി​ച്ച​തു​പോ​ലെ വി​ജ​യം നേ​ടാ​നാ​യ​യി​ല്ലെ​ങ്കി​ലും എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം സ​മ്മാ​നി​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പാ​ര്‍​ട്ടി​യു​ടെ ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ന​ന്ദി അ​റി​യി​ച്ചു.

 

ജ​നു​വ​രി മു​ത​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക്


കേ​ര​ള​ത്തി​ന് സ​മ​ഗ്ര​മാ​യ മാ​റ്റ​മാ​ണ് ഇ​നി ആ​വ​ശ്യം. സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്ന സ​ര്‍​ക്കാ​രി​നെ ര​ക്ഷി​ക്കാ​ന്‍ ഖ​ജ​നാ​വ് നി​റ​യ്ക്ക​ണം, ആ​രോ​ഗ്യ കേ​ര​ള​ത്തി​ന് ആ​രോ​ഗ്യം പ​ക​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​ന്ന​മ​ന​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് യു​വാ​ക്ക​ളു​ടെ വി​ദേ​ശ പ​ലാ​യ​നം ത​ട​യ​ണം, കാ​ര്‍​ഷി​ക രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളു​മാ​യി ജ​നു​വ​രി മു​ത​ല്‍ യു​ഡി​എ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ട​ക്കം മി​ഷ​ന്‍ 2026 ന് ​തു​ട​ക്ക​മാ​യി.

 

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും: വി.​ഡി. സ​തീ​ശ​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റു​ക​ള്‍​ക്കെ​തി​രേ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ഴും എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മു​ള്ള ബ​ദ​ല്‍ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് സി​പി​എം വോ​ട്ട് തേ​ടു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ല്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തു​വെ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നോ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ല. കാ​ര്‍​ഷി​ക മേ​ഖ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​മ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ഇ​ട​തു​സ​ർ​ക്കാ​ർ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീ​സ് ബ​ഡാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഫി​ൽ​സ​ൺ മാ​ത്യൂ​സ്, ജോ​സി സെ​ബാ​സ്റ്റ്യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ. ഷ​മീ​ർ, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, കെ​പി​സി​സി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ബു ഷൗ​ക്ക​ത്ത്, യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി മു​ണ്ടാ​മ്പ​ള്ളി, ബി​ജു പ​ത്യാ​ല, നാ​സ​ർ കോ​ട്ട​വാ​തി​ൽ​ക്ക​ൽ, വി.​എ​സ്. അ​ജ്മ​ൽ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങി: വി.​​​ഡി. സ​​​തീ​​​ശ​​​ൻ

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ജ​​​യി​​​ലി​​​ലേ​​​ക്കു​​​ള്ള ഘോ​​​ഷ​​​യാ​​​ത്ര തു​​​ട​​​ങ്ങി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ൻ ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ എം​​​എ​​​ല്‍എ​​​യു​​​മാ​​​യ സി​​​പി​​​എം നേ​​​താ​​​വ് പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ കേ​​​ര​​​ളം അ​​​മ്പ​​​ര​​​ന്നു നി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ര്‍ണം കൊ​​​ള്ള​​​യ​​​ടി​​​ച്ച സ്വ​​​ന്തം നേ​​​താ​​​വ് ജ​​​യി​​​ലി​​​ല്‍ പോ​​​കു​​​മ്പോ​​​ഴും പാ​​​ര്‍ട്ടി​​​ക്ക് ഒ​​​രു കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലെ​​​ന്ന് പ​​​റ​​​യാ​​​നു​​​ള്ള തൊ​​​ലി​​​ക്ക​​​ട്ടി ഗോ​​​വി​​​ന്ദ​​​നു മാ​​​ത്ര​​​മേ കാ​​​ണൂ. ജ​​​ന​​​ങ്ങ​​​ള്‍ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ന​​​ല്‍കി​​​യ അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ​​​വി​​​ത്ര​​​വും പ​​​രി​​​പാ​​​വ​​​ന​​​വു​​​മാ​​​യ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രം കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​ത്.

ക്ഷേ​​​ത്രം കൊ​​​ള്ള​​​യ​​​ടി​​​ച്ച നേ​​​താ​​​ക്ക​​​ള്‍ ഒ​​​ാരോ​​​രു​​​ത്ത​​​രായി ജ​​​യി​​​ലിലേ​​​ക്കു പോ​​​കു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ കാ​​​ണു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യ എ​​​ന്‍. വാ​​​സു​​​വി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ​​​ത്മ​​​കു​​​മാ​​​റും ജ​​​യി​​​ലി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത്. മു​​​ന്‍ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യെ​​​യാ​​​ണ് എ​​​സ്ഐ​​​ടി ഇ​​​നി ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത്. ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നും കൊ​​​ള്ള​​​യി​​​ല്‍ പ​​​ങ്കു​​​ണ്ട്.

ഏ​​​തോ ഒ​​​രു പോ​​​റ്റി​​​യാ​​​ണു പ്ര​​​ശ്‌​​​ന​​​മെ​​​ന്നാ​​​ണ് സി​​​പി​​​എം ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. ആ ​​​പോ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ത്ര​​​യും വ​​​ലി​​​യ കൊ​​​ള്ള ന​​​ട​​​ന്നി​​​ട്ടും അ​​​തു മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് കോ​​​ട​​​തി​​​വി​​​ധി​​​യി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​യി. പോ​​​റ്റി കു​​​ടു​​​ങ്ങി​​​യാ​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും കു​​​ടു​​​ങ്ങു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​നും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ അ​​​യ്യ​​​പ്പ​​​ന്‍റെ ത​​​ങ്ക​​​വി​​​ഗ്ര​​​ഹം വ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. സ​​​ര്‍ക്കാ​​​രി​​​ല്‍ വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത​​​തുകൊ​​​ണ്ടാ​​​ണ് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ച​​​തെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Kerala

ത​ക​രു​ന്ന ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ സി​പി​എം രം​ഗ​ത്ത്: വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ബി​​​ജെ​​​പി ത​​​ക​​​ർ​​​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​കു​​​ന്പോ​​​ൾ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സി​​​പി​​​എം രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​ച്ച ര​​​ണ്ടു പേ​​​ർ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രെ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്ന മു​​​ൻ മ​​​ന്ത്രി ബി​​​ജെ​​​പി ഏ​​​ജ​​​ന്‍റാ​​​ണെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി വി​​​ട്ട മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ങ്ങോ​​​ട് വാ​​​ർ​​​ഡി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ആ​​​ർ​​​എ​​​സ്എ​​​സ് ശാ​​​ഖ​​​യി​​​ൽ പോ​​​യി​​​രു​​​ന്ന ആ​​​ളെ​​​യാ​​​ണ് നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ര​​​ണ്ട് ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ ന​​​ട​​​ന്നു. ഒ​​​രാ​​​ൾ ആ​​​ത്മ​​​ഹ​​​ത്യാ ശ്ര​​​മം ന​​​ട​​​ത്തി. ക​​​രി​​​നി​​​ഴ​​​ൽ വീ​​​ണ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക ബ​​​ന്ധ​​​ങ്ങ​​​ളെ കു​​​റി​​​ച്ചാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ര​​​ണ്ട് ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പു​​​ക​​​ളി​​​ലും പ​​​റ​​​യു​​​ന്ന​​​ത്.

മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് എം.​​​എ​​​സ്. കു​​​മാ​​​റും ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ഴ​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ളാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ നേ​​​തൃ​​​ത്വ​​​ത്തെ കു​​​റി​​​ച്ച് ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

പ​​​യ്യ​​​ന്നൂ​​​രി​​​ൽ ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​നീ​​​ഷ് ജോ​​​ർ​​​ജ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ട്. എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ബി​​​എ​​​ൽ​​​എ​​​യെ ബി​​​എ​​​ൽ​​​ഒ കൊ​​​ണ്ടു പോ​​​യ​​​തി​​​ന് സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ചേ​​​ർ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് ജോ​​​ലി​​​യു​​​ടെ സ​​​മ്മ​​​ർ​​​ദ​​​വും. ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഗൗ​​​ര​​​വ​​​ത​​​ര​​​വും എ​​​ല്ലാ​​​വ​​​രെ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്ത് നി​​​ന്നു​​​ണ്ടാ​​​ക​​​ണം.

ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും എ​​​സ്ഐ​​​ആ​​​ർ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​നും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു.

Kerala

നാ​ണം​കെ​ട്ട് എ​ങ്ങ​നെ ബി​നോ​യ് വി​ശ്വം മു​ന്ന​ണി​യി​ൽ ഇ​രി​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ല്ലം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നാ​ണം​കെ​ട്ട് എ​ങ്ങ​നെ ബി​നോ​യ് വി​ശ്വം മു​ന്ന​ണി​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു.

പി​എം ശ്രീ​യി​ൽ ഒ​പ്പി​ടാ​ൻ എ​ന്ത് ബ്ലാ​ക്ക് മെ​യ്ലി​ങ്ങാ​ണ് അ​മി​ത് ഷാ ​ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ണം​കെ​ട്ട് ഇ​ങ്ങ​നെ ഇ​രി​ക്ക​ണോ അ​തി​ന്‍റെ അ​ക​ത്ത്. എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണ്.

രാ​ജ​ൻ വീ​റോ​ടെ വാ​ദി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി മി​ണ്ടാ​തി​രി​ക്കു​ക​യാ​ണ്. 16-ാം തി​യ​തി ക​രാ​റി​ൽ ഒ​പ്പി​ട്ട് 22-ാം തി​യ​തി​യി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മി​ണ്ടി​യി​ല്ല. എ​ന്ത് ബ്ലാ​ക്ക് മെ​യ്ലി​ങ്ങാ​ണ് അ​മി​ത് ഷാ ​ന​ട​ത്തി​യ​ത്. ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യു​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

ആ​രോ​ടും പ​റ​യാ​തെ​യാ​ണ് പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ട്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ത​ന്നെ പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ടാ​ന്‍ കേ​ര​ളം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭാ​സ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്. 2024 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ‌​രി​നെ​തി​രെ കേ​ര​ളം ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്ത​ത്.

കേ​ന്ദ്ര അ​വ​ഗ​ണ​ക്ക് എ​തി​രെ​യു​ള്ള സ​മ​ര​ത്തി​ല്‍ മ​റ്റ് ചി​ല മു​ഖ്യ​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി എ​ട്ടി​ന് സ​മ​രം ന​ട​ത്തി​യി​ട്ട് എ​ല്ലാ​വ​രേ​യും ക​ബ​ളി​പ്പി​ച്ച് മാ​ര്‍​ച്ചി​ല്‍ പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ടാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

Kerala

മ​ക​ന്‍റെ ഇ​ഡി സ​മ​ൻ​സ് എ​ന്തി​നെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

 തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മ​ക​നു സ​മ​ൻ​സ് അ​യ​ച്ച​ത് എ​ന്തി​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​മ​ൻ​സ് അ​യ​ച്ച ശേ​ഷം എ​ന്തു​കൊ​ണ്ടാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​തി​രു​ന്ന​തെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ൻ​സ് അ​യ​ച്ച വി​വ​രം ഇ​ഡി​യും മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ര​ണ്ടു വ​ർ​ഷ​ത്തോ​ളം മ​റ​ച്ചു​വ​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മ​ൻ​സ് അ​യ​ച്ച​തി​നു ശേ​ഷം ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​താ​യും അ​റി​യി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു സ​മ​ൻ​സി​ൽ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച​ത്. സി​പി​എം ബി​ജെ​പി ബാ​ന്ധ​വ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണോ ഇ​തെ​ന്നു സ​തീ​ശ​ൻ ചോ​ദി​ച്ചു.

ഈ ​സം​ഭ​വ​ത്തി​നു ശേ​ഷ​മാ​ണ് എ​ഡി​ജി​പി​യാ​യി​രു​ന്ന അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​വി​നെ കാ​ണാ​ൻ പോ​യ​തും തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ബി​ജെ​പി​യെ സ​ഹാ​യി​ച്ചെ​ന്നു​ള്ള ആ​രോ​പ​ണം വ​ന്ന​തും.

എ​ല്ലാം സെ​റ്റി​ൽ​മെ​ന്‍റാ​യി​രു​ന്നു എ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം. യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു​വ​രേ​ണ്ട​തു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up